കോവിഡ് രോ​ഗികൾക്ക് ആയുർവേദ ചികിത്സയ്ക്ക് അനുമതി

താല്പര്യം ഉള്ളവർക്ക് ആയുർവേദ ചികിത്സ നൽകാമെന്ന് കേന്ദ്രസർക്കാർ നേരത്തെ നിർദേശിച്ചിരുന്നു
കോവിഡ് രോ​ഗികൾക്ക് ആയുർവേദ ചികിത്സയ്ക്ക് അനുമതി

തിരുവനന്തപുരം: കോവിഡ് രോ​ഗികൾക്ക് ആയുർവേദ ചികിത്സയ്ക്ക് അനുമതി. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

രോ​ഗലക്ഷണം ഇല്ലാത്തവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്കും ആയുർവേദ ചികിൽസയാകാം എന്നാണ് തീരുമാനം.

രോഗികളുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ ആയുർവേദ ചികിത്സ നൽകാവൂ എന്ന് ഉത്തരവിലുണ്ട്. താല്പര്യം ഉള്ളവർക്ക് ആയുർവേദ ചികിത്സ നൽകാമെന്ന് കേന്ദ്രസർക്കാർ നേരത്തെ നിർദേശിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com