ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു; നില ഗുരുതരം
Kerala

ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു; നില ഗുരുതരം

ജില്ലയിലെ വാരത്ത് ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു. എളയാവൂര്‍ സ്വദേശി മിഥുനാണ് കുത്തേറ്റത്.

By News Desk

Published on :

കണ്ണൂര്‍: ജില്ലയിലെ വാരത്ത് ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു. എളയാവൂര്‍ സ്വദേശി മിഥുനാണ് കുത്തേറ്റത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം നടന്നത്. വാരം ടാക്കീസിന് സമീപത്തെ സ്റ്റാന്‍ഡില്‍ ഓട്ടോഡ്രൈവറായ മിഥുനെ മറ്റൊരു യുവാവ് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിഥുനെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ നില ഗുരുതരമാണെന്നാണ് വിവരം

Anweshanam
www.anweshanam.com