ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് ഡ്രൈവര്‍ മരിച്ചു

അഞ്ചുത്തെങ്ങ് കായിക്കര സ്വദേശി വിഷ്ണുവാണ് മരിച്ചത്.
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് ഡ്രൈവര്‍ മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അഞ്ചുത്തെങ്ങ് കായിക്കര സ്വദേശി വിഷ്ണുവാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെ മരക്കടമുക്കില്‍ വച്ച് റോഡരികിലുണ്ടായിരുന്ന പ്ലാവ് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. ഓട്ടോ റിക്ഷയിലുണ്ടായിരുന്ന യാത്രക്കാരായ രണ്ട് പേര്‍ അത്ഭുതകരമായി രക്ഷപെട്ടു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com