
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം വെള്ളിയാഴ്ച ആരംഭിക്കും. കര്‍ശന നിയന്ത്രണങ്ങളോടെ ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രപരിസരത്തോ സമീപത്തെ വഴികളിലോ പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാന്‍ അനുവാദമുണ്ടാകില്ല. ഫെബ്രുവരി 27നാണ് പൊങ്കാല. എന്നാല്‍ പണ്ടാരഅടുപ്പില്‍ മാത്രമായിരിക്കും ചടങ്ങ് നടക്കുക. കൂടാതെ ഭക്തജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ വീടുകളില്‍ പൊങ്കാലയിടാം എന്ന് അധികൃതര്‍ അറിയിച്ചു.