പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍
പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പിതാവ് റിമാന്‍ഡില്‍
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍

കോഴിക്കോട്: പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പിതാവ് റിമാന്‍ഡില്‍. പയ്യോളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ പിതാവ് കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. മാതാവ് തക്കസമയത്ത് ഇടപെട്ടത് കാരണമാണ് കുട്ടി രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

പ്രശ്‌നക്കാരനായ ഇയാളുടെ പേരില്‍ അടിപിടി കേസുകള്‍ ഉണ്ട്. 2015 ല്‍ ഭാര്യയെ വധിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ പൊലീസില്‍ കേസുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോവിഡ് പരിശോധനകള്‍ക്ക് ശേഷം കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതായി പയ്യോളി സിഐ എം.പി. ആസാദ് അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com