വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍
jacoblund
Kerala

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍

ചെങ്ങന്നൂര്‍ പെണ്ണുക്കര സ്വദേശി ചീങ്കണ്ണി സുരേഷ് എന്ന സുരേഷിനെ ആണ് പൊലീസ് പിടികൂടിയത്.

News Desk

News Desk

ചെങ്ങന്നൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ചെങ്ങന്നൂര്‍ പെണ്ണുക്കര സ്വദേശി ചീങ്കണ്ണി സുരേഷ് എന്ന സുരേഷിനെ ആണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

ഭര്‍ത്താവ് ഇല്ലാത്ത സമയം നോക്കി പ്രതി വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. കഠിനമായ ശാരീരിക ഉപദ്രവമേറ്റ യുവതി ആശുപത്രിയില്‍ ചികിത്സതേടി. ആശുപത്രി അധികൃതരാണ് വിവരം പൊലീസില്‍ അറിയിച്ചത്. ഒളിവില്‍ പോയ സുരേഷിനെ ഇന്നലെ പുലര്‍ച്ചെ അതി സാഹസികമായാണ് ചെങ്ങന്നൂര്‍ പോലീസ് പിടികൂടിയത്. നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ സുരേഷ്. ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Anweshanam
www.anweshanam.com