അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു

ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂപ്പന്റെ മൃതദേഹം ഇന്നാണ് കണ്ടെടുത്തത്.
അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു

പാലക്കാട്​: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ഊരുമൂപ്പൻ കൊല്ലപ്പെട്ടു. ഷോളായാർ വണ്ണാന്തറ ഊരുമൂപ്പൻ ചിന്നനഞ്ചനാണ്​ മരിച്ചത്​. ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂപ്പന്റെ മൃതദേഹം ഇന്നാണ് കണ്ടെടുത്തത്.

കാലിമേയ്​ക്കാൻ പോയ മൂപ്പനെ ഇന്നലെ വൈകീട്ട്​ മു​തൽ കാണാതായിരുന്നു. തിരച്ചിലിനിടെ ഇന്ന്​ പുലർച്ചെയാണ്​ മൃതദേഹം കണ്ടെത്തിയത്​. ദേഹത്ത്​ ആനയുടെ ചവി​ട്ടേറ്റ പാടുകളുണ്ട്​. മൃതദേഹം പോസ്​റ്റുമോർട്ടത്തിനായി മണ്ണാർക്കാട്​ ഗവ. താലൂക്ക്​ ആശുപത്രിയിലേക്ക്​ മാറ്റി.

Related Stories

Anweshanam
www.anweshanam.com