യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേതാവിന്‍റെ വീ​ട് ആ​ക്ര​മി​ച്ച കേ​സ്; മകൻ നിഖില്‍ കൃഷ്ണ  കസ്റ്റഡിയിൽ
Kerala

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേതാവിന്‍റെ വീ​ട് ആ​ക്ര​മി​ച്ച കേ​സ്; മകൻ നിഖില്‍ കൃഷ്ണ കസ്റ്റഡിയിൽ

വെഞ്ഞാറമ്മൂട്ടിലെ ഇരട്ടക്കൊലയ്ക്ക് പിന്നാലെ സിപിഎം ആക്രമണം നടത്തിയെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമമെന്നായിരുന്നു നിഖിലിന്റെ മൊഴി

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ലീ​ന​യു​ടെ വീ​ട് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ലീ​ന​യു​ടെ മ​ക​ന്‍ നി​ഖി​ല്‍ കൃ​ഷ്ണ ക​സ്റ്റ​ഡി​യി​ല്‍. നി​ഖി​ലി​ന്‍റെ ഫോ​ണ്‍​വി​ളി രേ​ഖ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചോ​ദ്യം ചെ​യ്യ​ലി​ല്‍ നി​ഖി​ല്‍ കു​റ്റം സ​മ്മ​തി​ച്ചു.

വെഞ്ഞാറമ്മൂട്ടിലെ ഇരട്ടക്കൊലയ്ക്ക് പിന്നാലെ സിപിഎം ആക്രമണം നടത്തിയെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമമെന്നായിരുന്നു നിഖിലിന്റെ മൊഴി. സംഭവം ലീന അറിഞ്ഞിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.

സംഭവത്തില്‍ ആദ്യം മുതല്‍ക്കേ പരിസരവാസികള്‍ക്കും പോലിസിനും ദുരൂഹത തോന്നിയിരുന്നു. വീട്ടുകാരുടെ പ്രതികരണവും സംശയം ജനിപ്പിക്കുന്നതായിരുന്നു.

തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് സിപിഎം - കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ലീനയുടെ വീടിന് നേരെ അക്രമണമുണ്ടായത്.

Anweshanam
www.anweshanam.com