രാഹുൽ ഗാന്ധിക്ക് നേരെ അക്രമം; യോഗിക്ക് മലയാളികളുടെ പൊങ്കാല

യുപി മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മലയാളികളുടെ രൂക്ഷ വിമര്‍ശനങ്ങള്‍.
രാഹുൽ ഗാന്ധിക്ക് നേരെ അക്രമം; യോഗിക്ക് മലയാളികളുടെ പൊങ്കാല

തിരുവനന്തപുരം: ഹത്രാസില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉത്തര്‍പ്രദേശ് പൊലീസ് കായികമായി നേരിട്ടതില്‍ വന്‍ പ്രതിഷേധം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മലയാളികളുടെ പ്രതികരണം.

യോഗി സര്‍ക്കാരിനെയും ബിജെപി ഭരണത്തെയും നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് പേജില്‍ കമന്‍റുകള്‍ നിറഞ്ഞത്. യുപിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മഖ്യമന്ത്രിയുടെ പോസ്റ്റിനു കീഴെയായിരുന്നു മലയാളത്തില്‍ പൊങ്കാല.

"മിസ്റ്റർ യോഗി താൻ തീ കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത്, യുപിയുടെ മണ്ണിൽ നിന്നും കെട്ടു കെട്ടിച്ചിരിക്കും ഇന്ദിരയുടെ കൊച്ചുമക്കൾ, കളിത്തോക്ക് കണ്ടു വളരേണ്ട പ്രായത്തിൽ നിറത്തോക്ക് കണ്ട് വളർന്നവരെ നിങ്ങൾ ഉടുക്ക് കാട്ടി പേടിപ്പിക്കരുത്" എന്നിങ്ങനെയാണ് കമന്‍റുകള്‍.

ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോയ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തിട്ടുണ്ട്. പകർച്ച വ്യാധി നിയമപ്രകാരമാണ് കേസ്.

153 കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെയും ഗൗതം ബുദ്ധ നഗർ പൊലീസ് കേസെടുത്തു. ഹാത്രാസിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com