ചേമഞ്ചേരിയില്‍ ഹര്‍ത്താല്‍; കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം

കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ജെറില്‍ ബോസിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്.
ചേമഞ്ചേരിയില്‍ ഹര്‍ത്താല്‍;  കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ചേമഞ്ചേരിയില്‍ ഇന്ന് ഹര്‍ത്താല്‍. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ജെറില്‍ ബോസിന്റെ വീടിന് നേരെ ആക്രമണമുണ്ടായതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ജില്ലാ പഞ്ചായത്തിലേക്ക് കക്കോടി ഡിവിഷനില്‍ നിന്നും മത്സരിച്ച സ്ഥാനാര്‍ഥിയായിരുന്നു ജെറില്‍ ബോസ്. സിപിഎം ആണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ജെറില്‍ ബോസിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും അക്രമത്തില്‍ പരിക്കേറ്റു. ഇരുവരെയും കൊയിലാണ്ടി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com