അതിരപ്പള്ളിയിൽ ടൂറിസ്റ്റുകൾ എത്തുന്നത് തടയാൻ കർശന നിയന്ത്രണം
Kerala

അതിരപ്പള്ളിയിൽ ടൂറിസ്റ്റുകൾ എത്തുന്നത് തടയാൻ കർശന നിയന്ത്രണം

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെയാണ് പ്രദേശത്ത് ആളുകൾ എത്താൻ തുടങ്ങിയത്

M Salavudheen

തൃശൂര്‍: വിനോദ സഞ്ചാരികളെത്തുന്ന സാഹചര്യത്തില്‍ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ആതിരപ്പിള്ളിയില്‍ ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെയാണ് പ്രദേശത്ത് ആളുകൾ എത്താൻ തുടങ്ങിയത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ടൂറിസ്റ്റ് കേന്ദ്രത്തിലെ നിയന്ത്രണം കർശനമാക്കാൻ തീരുമാനിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നിരീക്ഷണ സമിതിയുടേതാണ് തീരുമാനം. ആതിരപ്പിള്ളിയും തുമ്പൂര്‍മുഴിയും അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലും ഇവിടത്തെ റിസോര്‍ട്ടുകളില്‍ താമസക്കാര്‍ എത്തുന്നുണ്ട്. ഇവര്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നല്ല വരുന്നതെന്ന് ഉറപ്പുവരുത്തും.

താമസിക്കാന്‍ എത്തുന്നവരുടെ വാഹന നമ്പറടക്കമുള്ള വിവരങ്ങള്‍ റിസോര്‍ട്ട് ഉടമകള്‍ പോലിസിന് കൈമാറണം. താമസം അനുവദിച്ചാലും പുറത്തിറങ്ങി നടക്കാനുള്ള അനുമതി എത്തുന്നവര്‍ക്ക് ഉണ്ടായിരിക്കില്ലെന്നും പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു.

Anweshanam
www.anweshanam.com