ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ ചോദ്യം ചെയ്​തു

നിലമ്പൂരിലെ സന്നദ്ധ സംഘടനയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ
ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ ചോദ്യം ചെയ്​തു

കോഴിക്കോട്​: കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. കോഴിക്കോട് കല്ലായിയിൽ വച്ചാണ് ചോദ്യം ചെയ്തത്. നിലമ്പൂരിലെ സന്നദ്ധ സംഘടനയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ.

ഷൗക്കത്ത് നിലമ്പൂർ നഗരസഭാ അധ്യക്ഷൻ ആയിരുന്ന സമയത്ത് സംഘടനയുമായി ബന്ധപ്പെട്ട് നടന്ന പരിപാടികളെ ആസ്പദമാക്കിയായിരുന്നു ചോദ്യം ചെയ്തത്. സാമ്പത്തിക ഇടപാടുകളും മെഡിക്കൽ സീറ്റിന്റെ പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുമാണ് ഇഡി അന്വേഷിക്കുന്നത്.

ബുധനാഴ്​ച രാവിലെ 11 മുതല്‍ വൈകീട്ട്​ നാലുവരെ ചോദ്യംചെയ്യല്‍ തുടര്‍ന്നു. കോടികളുടെ വിദ്യാഭ്യാസ തട്ടിപ്പ്​ നടത്തിയ സിബി വയലില്‍ മൂന്നു​ കോടി രൂപ കൈക്കൂലി നല്‍കി 'ഫുഡ‌് കോര്‍പറേഷന്‍ ഓഫ‌് ഇന്ത്യയുടെ ബോര്‍ഡ‌് അംഗമെന്ന വ്യാജ മേല്‍വിലാസം സംഘടിപ്പിച്ചുവെന്ന്​ പരാതിയുയര്‍ന്നിരുന്നു.

സംസ്​ഥാനത്തിന്​ പുറത്തും വിദേശരാജ്യങ്ങളിലും എം.ബി.ബി.എസ്​​ പഠനത്തിന്​ അഡ്​മിഷന്‍ ശരിയാക്കുമെന്ന്​ കാണിച്ച്‌​ സംസ്​ഥാനത്തി​െന്‍റ വിവിധ ഭാഗങ്ങളിലെ രക്ഷിതാക്കളില്‍നിന്ന്​ കോടികള്‍ തട്ടി എന്നാണ്​ കേസ്​. കഴിഞ്ഞ നവംബറിലാണ്​ കേസില്‍ സിബി അറസ്​റ്റിലായത്​.

Related Stories

Anweshanam
www.anweshanam.com