ഡ്രീം കേരള പദ്ധതിയില്‍ അരുണ്‍ ബാലചന്ദ്രനെ ഒഴിവാക്കി; കൂടുതല്‍ നടപടിയുമായി സര്‍ക്കാര്‍
Kerala

ഡ്രീം കേരള പദ്ധതിയില്‍ അരുണ്‍ ബാലചന്ദ്രനെ ഒഴിവാക്കി; കൂടുതല്‍ നടപടിയുമായി സര്‍ക്കാര്‍

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ ഒഴിവാക്കിയത്.

By News Desk

Published on :

തിരുവനന്തപുരം: ഡ്രീം കേരളാ പദ്ധതിയില്‍ നിന്നും അരുണ്‍ ബാലചന്ദ്രനെ നീക്കി. തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അരുണ്‍ ബാലചന്ദ്രന്റെ പേര് ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് നടപടി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ ഒഴിവാക്കിയത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ഡ്രീം കേരളാ പദ്ധതി. മുഖ്യമന്ത്രിയുടെ ഐടി ഫെലോ എന്ന നിലയിലാണ് അരുണ്‍ ബാലചന്ദ്രനെ സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അരുണ്‍ ബാലചന്ദ്രന്‍ ഡ്രീം കേരളാ പദ്ധതിയില്‍ തുടരാന്‍ അനുവദിച്ചതിന് വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. തുടര്‍ന്നാണ് പദ്ധതിയില്‍ നിന്നും അരുണ്‍ ബാലചന്ദ്രനെ അടിയന്തരമായി നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

Anweshanam
www.anweshanam.com