വ്യാജ പാസുമായെത്തി; ശബരിമലയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ബംഗളൂരു സ്വദേശികളായ മന്ദീപ്, കേശവ മൂര്‍ത്തി, ലക്ഷ്മണ എന്നിവരാണ് പിടിയിലായത്.
വ്യാജ പാസുമായെത്തി; ശബരിമലയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: ശബരിമലയില്‍ വ്യാജ പാസുമായെത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. നിലക്കലില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. ബംഗളൂരു സ്വദേശികളായ മന്ദീപ്, കേശവ മൂര്‍ത്തി, ലക്ഷ്മണ എന്നിവരാണ് പിടിയിലായത്. അഷ്ടാഭിഷേകത്തിനുള്ള പാസുമായാണ് ഇവര്‍ പമ്പയിലെത്തിയത്. ദേവസ്വം ബോര്‍ഡിന്റെ പരാതിയില്‍ പമ്പ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.

അതേസമയം, ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. മോശം വായുസഞ്ചാരമുള്ള അടച്ച ഇടങ്ങള്‍, ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങള്‍, മുഖാമുഖം അടുത്ത സമ്പര്‍ക്കം വരുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗവ്യാപന സാധ്യതയുള്ളത്. അതിനാല്‍ തന്നെ ഈ സ്ഥലങ്ങളില്‍ ഏറെ ജാഗ്രത വേണം. ഏങ്കില്‍ രോഗ വ്യാപന സാധ്യത വളരെയധികം കുറയ്ക്കാനാകുമെന്ന് ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കി.

കൊവിഡ് പോസിറ്റീവായ ആളുകളെ പമ്പയിലെത്തിച്ച് അവിടെ നിന്നും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് മാറ്റി. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളോട് സന്നിധാനം വിട്ടു പോകണമെന്നും ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്

Related Stories

Anweshanam അന്വേഷണം
www.anweshanam.com