കായംകുളത്തെ യു ഡി എഫ് സ്ഥാനാർഥി അരിത ബാബുവിനെ അധിക്ഷേപിച്ച് എം എം ആരിഫ് എം പി

കറവക്കാരി എന്ന് വിളിച്ചുകൊണ്ടായിരുന്നു സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം .എന്നാൽ കറവക്കാരി എന്ന വിളിയിൽ അഭിമാനമുണ്ടെന്ന് അരിത പറഞ്ഞു .
കായംകുളത്തെ യു ഡി എഫ് സ്ഥാനാർഥി അരിത ബാബുവിനെ അധിക്ഷേപിച്ച് എം എം ആരിഫ് എം പി

ആലപ്പുഴ :കായംകുളത്തെ യു ഡി എഫ് സ്ഥാനാർഥി അരിത ബാബുവിനെ അധിക്ഷേപിച്ച് എം എം ആരിഫ് എം പി .പാൽ വിൽക്കുന്നവർ പാൽ സൊസൈറ്റിയിൽ മത്സരിച്ചാൽ മതിയെന്ന് ആയിരുന്നു പരാമർശം .

പ്രാരാബ്ധമാണ് മാനദണ്ഡമെങ്കിൽ അത് പറയണം .ഇത് നിയമസഭാ തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു .സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത വിമർശനങ്ങളാണ് സി പി ഐ എമിൽ നിന്നും ഉണ്ടാകുന്നത് .

കറവക്കാരി എന്ന് വിളിച്ചുകൊണ്ടായിരുന്നു സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം .എന്നാൽ കറവക്കാരി എന്ന വിളിയിൽ അഭിമാനമുണ്ടെന്ന് അരിത പറഞ്ഞു .

അധ്വാനിച്ച് ജീവിക്കുന്ന ആർക്കും അങ്ങനെ വിളിക്കുന്നത് ഇഷ്ടപെടും .രാഷ്ട്രീയ പ്രവർത്തനം തുടങ്ങി എന്ന് കരുതി പഴയതൊന്നും മറക്കില്ല .നാട്ടിൻപുറത്തെ ട്യൂഷൻ സെന്ററിൽ അദ്ധ്യാപിക കൂടിയാണ് അരിത.

No stories found.
Anweshanam അന്വേഷണം
www.anweshanam.com