നിയമന വിവാദം: വീഴ്ച്ച സമ്മതിച്ച് കമല്‍

ഇന്നലെയാണ് ഇടതു അനുഭാവമുള്ളവരെ ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചെയര്‍മാന്‍ കമല്‍ മന്ത്രി എകെബാലന് നല്‍കിയ കത്ത് പ്രതിപക്ഷം പുറത്ത് വിട്ടത്.
നിയമന വിവാദം: വീഴ്ച്ച സമ്മതിച്ച് കമല്‍

തിരുവനന്തപുരം: നിയമന വിവാദത്തില്‍ പ്രതികരിച്ച് സംവിധായകന്‍ കമല്‍. ചലച്ചിത്ര അക്കാദമി നിയമനത്തിനായി കത്ത് നല്‍കിയത് വ്യക്തപരമായിട്ടാണ്. അക്കാദമിക്ക് ഗുണമുള്ള വ്യക്തികളെ സ്ഥിരപ്പെടുത്തണമെന്ന് തോന്നി. മുഖ്യമന്ത്രിയുടെ മറുപടി വന്നതോടെ ഇക്കാര്യത്തില്‍ തീരുമാനമായതാണ്. അക്കാദമി സെക്രട്ടറിയുമായി ഭിന്നതയില്ലെന്നും കമല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായിയെന്നും കമല്‍ സമ്മതിച്ചു. ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗികമായ യാതൊരു സംവിധാനവും ഉപയോഗിക്കാതെ നല്‍കിയ കത്തായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെയാണ് ഇടതു അനുഭാവമുള്ളവരെ ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചെയര്‍മാന്‍ കമല്‍ മന്ത്രി എകെബാലന് നല്‍കിയ കത്ത് പ്രതിപക്ഷം പുറത്ത് വിട്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് നിയമസഭയില്‍ കത്തിനെ കുറിച്ച് വ്യക്തമാക്കിയത്. ചലച്ചിത്ര അക്കാദമിയുടെ ഇടതുസ്വഭാവം നിലനിര്‍ത്താന്‍ കത്തില്‍ പറയുന്നവരെ സ്ഥിരപ്പെടുത്തണമെന്നാണ് കമല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അക്കാദമി സിപിഐഎമ്മിന്റെ പോഷകസംഘടനയല്ലെന്ന് കത്തു നിയമസഭയുടെ മേശപ്പുറത്തുവെച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാല്‍ ഇത്തരത്തിലല്ല നിയമനം നടത്തുന്നതെന്ന് എ.കെ.ബാലന്‍ കത്തിനു മറുപടി നല്‍കിയിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com