യൂത്ത് ഫോട്ടോഗ്രാഫി അവാര്‍ഡ് അപേക്ഷ ക്ഷണിക്കുന്നു

അവാര്‍ഡിനായി 18-നും 40-നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
യൂത്ത് ഫോട്ടോഗ്രാഫി അവാര്‍ഡ് അപേക്ഷ ക്ഷണിക്കുന്നു
woraput chawalitphon

തിരുവനന്തപുരം: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യൂത്ത് ഫോട്ടോഗ്രാഫി അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. അവാര്‍ഡിനായി 18-നും 40-നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കൃഷി, കല, സാമൂഹ്യപ്രതിബദ്ധത എന്നീ മൂന്ന് വിഷയങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്.

2020 ജനുവരി 1ന് ശേഷം എടുത്തതാവണം ചിത്രങ്ങള്‍. മൂന്ന് വിഷയങ്ങളിലും ഓരോ എന്‍ട്രി വീതം ഒരാള്‍ക്ക് അയക്കാം. അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് 50,000/- രൂപയും പ്രശസ്തി പത്രവും ഫലകവും നല്‍കുന്നു. https://youthawards.ksywb.in/ എന്ന ലിങ്ക് വഴി അപേക്ഷകള്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ ലിങ്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2020 ഒക്ടോബര്‍ 30ന് രാവിലെ 10.00 മണി മുതല്‍ എന്‍ട്രികള്‍ സ്വീകരിക്കുന്നതിനും അവസാന തീയതി നവംബര്‍ 13, 5പിഎം വരെയുമായിരിക്കും.

Related Stories

Anweshanam
www.anweshanam.com