ആന്റോ ആന്റണി എം.പിയും കെ.യു.ജനീഷ് കുമാർ എംഎൽഎയും ക്വാറന്റീനിൽ
Kerala

ആന്റോ ആന്റണി എം.പിയും കെ.യു.ജനീഷ് കുമാർ എംഎൽഎയും ക്വാറന്റീനിൽ

ആർടി ഓഫിസിലെ ജീവനക്കാനൊപ്പം ഇരുവരും ഒരു പൊതുചടങ്ങിൽ പങ്കെടുത്തിരുന്നു

By News Desk

Published on :

പത്തനംതിട്ട: കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയ ആന്റോ ആന്റണി എം.പിയും, കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാറും ക്വാറന്റീനിൽ. ആർടി ഓഫിസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് രണ്ട് ജനപ്രതിനിധികളും നിരീക്ഷണത്തിൽ പ്രവേശിച്ചത്. ആർടി ഓഫിസിലെ ജീവനക്കാനൊപ്പം ഇരുവരും ഒരു പൊതുചടങ്ങിൽ പങ്കെടുത്തിരുന്നു.

ആറ് ദിവസത്തിനിടെ 39 പേർക്കാണ് സമ്പർക്കത്തിലൂടെ പതനതിട്ടയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കുമ്പഴ, കുലശേഖരപതി മേഖലകളിലാണ് സ്ഥിതി കൂടുതൽ രൂക്ഷം. ഇവിടെ ഇതുവരെ 286പേർക്ക് റാപിഡ് ആന്റിജൻ ടെസ്റ്റ് നടത്തിയിട്ടുണ്ട്. ഇതിൽ 28 പേർക്ക് രോഗം പോസിറ്റീവായി കണ്ടെത്തിയിരുന്നു.

Anweshanam
www.anweshanam.com