ആ​ന്‍റി​ജ​ന്‍ പരിശോധന നെ​ഗ​റ്റീ​വാ​യാ​ലും ആ​ര്‍​ടി​പി​സി​ആ​ര്‍ കൂ​ടി ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശം

മാ​ര്‍​ക്ക​റ്റു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കാ​നും നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്
ആ​ന്‍റി​ജ​ന്‍ പരിശോധന നെ​ഗ​റ്റീ​വാ​യാ​ലും ആ​ര്‍​ടി​പി​സി​ആ​ര്‍ കൂ​ടി ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് സം​ശ​യി​ക്കു​ന്ന​വ​രി​ല്‍ ആ​ന്‍റി​ജ​ന്‍ പരിശോധന നെ​ഗ​റ്റീ​വാ​യാ​ലും ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റ് കൂ​ടി ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, കൊ​ല്ലം, കാ​സ​ര്‍​ഗോ​ഡ്, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ കേ​സ് പെ​ര്‍ മി​ല്യ​ണ്‍ ക​ഴി​ഞ്ഞ ആ​ഴ്ച​യി​ല്‍ വ​ര്‍​ധി​ച്ചു. തി​രു​വ​ന്ത​പു​രം ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലെ ഡ​ബി​ളിം​ഗ് റേ​റ്റ് കു​റ​യു​ക​യും ചെ​യ്തു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും ല​ക്ഷ​ണ​മു​ള്ള ആ​ളു​ക​ളെ പ​ര​മാ​വ​ധി ക​ണ്ടെ​ത്താ​നും ഐ​സോ​ലേ​റ്റ് ചെ​യ്യാ​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ ത്വ​രി​ത​പ്പെ​ടു​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. അ​തോ​ടൊ​പ്പം മാ​ര്‍​ക്ക​റ്റു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കാ​നും നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ് 10 ല്‍ ​താ​ഴെ നി​ര്‍​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും സ്വീ​ക​രി​ക്കും. ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും ഡ​യാ​ലി​സി​സ് വേ​ണ്ട​വ​ര്‍​ക്കും കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വ​ശ്യ​മാ​യ ചി​കി​ത്സാ സൗ​ക​ര്യം വി​ല​യി​രു​ത്തു​ന്ന​തി​നും അ​തി​ന​നു​സ​രി​ച്ച്‌ അ​ത് ത​യാ​റാ​ക്കു​ന്ന​തി​നും നി​ര്‍​ദേ​ശം ന​ല്‍​കി.

Related Stories

Anweshanam
www.anweshanam.com