സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ ആന്റി ബോഡി പരിശോധന; പോസിറ്റീവാണെങ്കിൽ പിസിആർ പരിശോധന
Kerala

സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ ആന്റി ബോഡി പരിശോധന; പോസിറ്റീവാണെങ്കിൽ പിസിആർ പരിശോധന

വിമാനത്താവളത്തിൽ തന്നെ പ്രത്യേകം ബൂത്തുകൾ തയ്യാറാക്കിയാണ് പരിശോധനകൾ നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.

Ruhasina J R

തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ ആന്റി ബോഡി പരിശോധന തുടങ്ങി. പരിശോധനയിൽ ഫലം പോസിറ്റീവാണെങ്കിൽ പിസിആർ പരിശോധന നടത്തും. അതിനായി വിമാനത്താവളത്തിൽ തന്നെ പ്രത്യേകം ബൂത്തുകൾ തയ്യാറാക്കിയാണ് പരിശോധനകൾ നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.

ചില വിമാനത്താവളങ്ങളിൽ കഴിഞ്ഞ ദിവസം തന്നെ പരിശോധനകൾ ആരംഭിച്ചിരുന്നു. ഒരു മണിക്കൂറിൽ 200 പേരെയോളം പരിശോധിക്കാവുന്ന സംവിധാനമാണ് വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്. പ്രധാനമായും പരിശോധന നടത്തുന്നത് സൗദി ആറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നും വരുന്നവരെയാണ്. ഇവർക്ക് വിമാനത്താവളത്തിൽ പരിശോധന നിർബന്ധമാണ്. യുഎയിൽപരിശോധന ഉള്ളതിനാൽ കോറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് മതിയെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ആന്റി ബോഡി പരിശോധനാ ഫലം നെഗറ്റീവ് ആകുന്നവർ വീടുകളിൽ കർശനമായും നിരീക്ഷണത്തിൽ കഴിയണമെന്നാണ് നിർദ്ദേശം. വിമാനത്തിൽ എത്തുന്നവരെ ആന്റി ബോഡി പരിശോധനയ്ക്ക് ശേഷമേ പുറത്തിറക്കൂവെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

Anweshanam
www.anweshanam.com