എം സി കമറുദ്ദീനെതിരെ ഒരു കേസ് കൂടി; ആകെ 112 കേസുകള്‍

ഒളിവിലായ പൂക്കോയ തങ്ങളും പുതിയ കേസില്‍ കൂട്ട്പ്രതിയാണ്.
എം സി കമറുദ്ദീനെതിരെ ഒരു കേസ് കൂടി; ആകെ 112 കേസുകള്‍

കാസര്‍ഗോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ ഒരു വഞ്ചനാ കേസ് കൂടി.ഇതോടെ ആകെ കേസുകളുടെ എണ്ണം 112 ആയി. ഒളിവിലായ പൂക്കോയ തങ്ങളും പുതിയ കേസില്‍ കൂട്ട്പ്രതിയാണ്.

മാവിലകടപ്പുറം സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങി തിരികെ നല്‍കാതെ വഞ്ചിച്ചെന്നാണ് കേസ്. അതേസമയം, ഒളിവില്‍ പോയ പൂക്കോയ തങ്ങള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com