സൂര്യഗ്രഹണത്തിന് തുടക്കമായി; കേരളത്തില്‍ ഭാഗികം
Kerala

സൂര്യഗ്രഹണത്തിന് തുടക്കമായി; കേരളത്തില്‍ ഭാഗികം

30 മുതല്‍ 40 ശതമാനം വരെ പരിപൂര്‍ണതയോടെ മാത്രമാണ് കേരളത്തില്‍ ഗ്രഹണം ദൃശ്യമായത്.

News Desk

News Desk

തിരുവനന്തപുരം: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ദൃശ്യമായി തുടങ്ങി. ഹിമാചല്‍ പ്രദേശ്, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂന്നു മണിക്കൂര്‍ നീളുന്ന വലയഗ്രഹണമാണെങ്കിലും കേരളം അടക്കമുള്ള സ്ഥലങ്ങളില്‍ ഭാഗികമായി മാത്രമേ കാണാന്‍ സാധിക്കൂ. കേരളത്തില്‍ ഗ്രഹണം 30 മുതല്‍ 40 ശതമാനം വരെ പരിപൂര്‍ണതയോടെ മാത്രമാണ് കാണാനാവുക.

കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 10.05നും 10.10നും ഇടയിലായി ഗ്രഹണം ആരംഭിച്ചിരുന്നു. 1.30നു മുന്‍പായി ഗ്രഹണം അവസാനിക്കും. 11.35നും 11.40നും ഇടയിലാണ് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഗ്രഹണം അതിന്റെ പാരമ്യത്തില്‍ ദൃശ്യമായത്. ആകാശത്തിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് സൂര്യഗ്രഹണം ദൃശ്യമാകുന്നത്. സോളാര്‍ ഫില്‍റ്റര്‍ ഘടിപ്പിച്ച കണ്ണടകള്‍ ഉപയോഗിച്ച് മാത്രമേ ഗ്രഹണം വീക്ഷിക്കാവൂ.

Anweshanam
www.anweshanam.com