അനില്‍ അക്കര നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നു: എ സി മൊയ്‌തീൻ

അനില്‍ അക്കര നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നു: എ സി മൊയ്‌തീൻ

സ്വന്തം കഴിവുകേടുകള്‍ക്ക് മറയിടാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അനില്‍ അക്കര എംഎല്‍എ നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി എ.സി.മൊയ്തീന്‍. ഫ്ലാറ്റുകളുടെ നിര്‍മ്മാണത്തിന് യുണിടാക്കിനെ ചുമതലപ്പെടുത്തിയത് റെഡ്ക്രസന്റാണ്. ഫ്ലാറ്റുകള്‍ യൂണിടാക്കാണ് പണിയുന്നതെന്ന‌് കരാറിലുണ്ട്. മണ്ഡലത്തില്‍ ഒന്നും ചെയ്യാത്ത ജനപ്രതിനിധി അത് മറച്ചുവെക്കാന്‍ ഇത്തരം ആക്ഷേപം ഉന്നയിക്കുന്നു. സ്വന്തം കഴിവുകേടുകള്‍ക്ക് മറയിടാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

കരാറില്‍ അഴിമതി ഉണ്ടെങ്കില്‍ അന്വേഷിക്കണം. അത് വ്യക്തിപരമായ ആക്ഷേപമാകരുത്. ഇല്ലാത്ത കാര്യങ്ങള്‍ എന്നിവ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പൊതുപരിപാടി യു.ഡി.എഫ് സ്വീകരിച്ചിരിക്കുകയാണ്. സ്വര്‍ണക്കടത്തില്‍ പിടിക്കപ്പെട്ടവര്‍ ആരുടെ ബന്ധുക്കളാണെന്ന് എല്ലാവര്‍ക്കും അറിയാം. ഞങ്ങളുടെ ആരുടേയും പേരില്‍ അന്വേഷണമില്ല. സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സി ഒരു ചാനല്‍ മേധാവിയെയും ചോദ്യം ചെയ്തു. ആര്‍ക്കാണ് പൊള്ളുന്നത്. എന്തുകൊണ്ടാണ് ഇപ്പോള്‍ അന്വേഷണം മന്ദഗതിയിലായതെന്നും എ.സി.മൊയ്തീന്‍ വ്യക്തമാക്കി.

Last updated

Anweshanam
www.anweshanam.com