അ​ങ്ക​ണ​വാ​ടി​ക​ള്‍ തി​ങ്ക​ഴാ​ഴ്ച മു​ത​ല്‍ തു​റ​ക്കും; ക്ലാസുകള്‍ ആരംഭിക്കില്ല

അങ്കണവാടികള്‍ തുറന്നാലും അങ്കണവാടി ഗുണഭോക്താക്കള്‍ക്കുളള ഭക്ഷണം ഫീഡിംഗ് ടേക്ക് ഹോം റേഷന്‍ ആയി തന്നെ തുടരേണ്ടതാണ്
അ​ങ്ക​ണ​വാ​ടി​ക​ള്‍ തി​ങ്ക​ഴാ​ഴ്ച മു​ത​ല്‍ തു​റ​ക്കും; ക്ലാസുകള്‍ ആരംഭിക്കില്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ട​ഞ്ഞ് കി​ട​ക്കു​ന്ന അ​ങ്ക​ണ​വാ​ടി​ക​ള്‍ തു​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി മ​ന്ത്രി കെ.​കെ. ശൈ​ല​ജ. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ല്‍ എ​ല്ലാ അ​ങ്ക​ണ​വാ​ടി ടീ​ച്ച​ര്‍​മാ​രും ഹെ​ല്‍​പ്പ​ര്‍​മാ​രും അ​ങ്ക​ണ​വാ​ടി​യി​ല്‍ എ​ത്ത​ണ​മെ​ന്നും കു​ട്ടി​ക​ള്‍ എ​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ പി​ന്നീ​ട് തീരുമാനിക്കുമെന്നും മ​ന്ത്രി പ​റ​ഞ്ഞു.

കു​ടും​ബ​ങ്ങ​ളി​ലേ​യ്ക്ക് അ​ങ്ക​ണ​വാ​ടി​ക​ള്‍ എ​ന്ന പ​ദ്ധ​തി തു​ട​ര​ണം. സ​മ്ബു​ഷ്ട കേ​ര​ളം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ​ര്‍​വേ​ക​ള്‍, ദൈ​നം​ദി​ന ഭ​വ​ന സ​ന്ദ​ര്‍​ശ​ന​ങ്ങ​ള്‍ എ​ന്നി​വ കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ ഉ​ച്ച​യ്ക്ക് ശേ​ഷം ന​ട​ത്തേ​ണ്ട​താ​ണ്. ഇ​ത് കൂ​ടാ​തെ കൊ​വി​ഡ് വാ​ക്‌​സി​ന്‍ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച്‌ 10 മുതലാണ് മുഴുവന്‍ അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കും താത്ക്കാലിക അവധി നല്‍കിയത്. അങ്കണവാടികള്‍ തുറന്നാലും അങ്കണവാടി ഗുണഭോക്താക്കള്‍ക്കുളള ഭക്ഷണം ഫീഡിംഗ് ടേക്ക് ഹോം റേഷന്‍ ആയി തന്നെ തുടരേണ്ടതാണ്.

കോവിഡ് പശ്ചാത്തലത്തിലും ഫീഡിങ്​ ടേക്ക് ഹോം റേഷനായി നല്‍കുക, സമ്ബുഷ്​ട കേരളം പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേകള്‍, ദൈനംദിന ഭവന സന്ദര്‍ശനങ്ങള്‍ മുതലായവ തടസ്സം കൂടാതെ നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. എങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ പല പ്രവര്‍ത്തനങ്ങളും ഫലപ്രദമായി നടത്താനായില്ല.

ഈ സര്‍വേകളെല്ലാം നിര്‍ത്തിവെക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അംഗന്‍വാടികളുടെ പ്രവര്‍ത്തനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ വ്യവസ്ഥകളോടെ പുനരാരംഭിക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com