കൊല്ലത്ത് വോട്ട് ചെയ്യാനെത്തിയ വയോധിക കൈയില്‍ ഒഴിച്ചു നല്‍കിയ സാനിറ്റൈസര്‍ കുടിച്ചു

കരുനാഗപ്പള്ളി നഗരസഭയിലെ രണ്ടാം ഡിവിഷനിലെ ആലപ്പാട് എല്‍.പി സ്‌കൂളിലെബൂത്തില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.
 കൊല്ലത്ത് വോട്ട് ചെയ്യാനെത്തിയ വയോധിക    കൈയില്‍ ഒഴിച്ചു നല്‍കിയ സാനിറ്റൈസര്‍ കുടിച്ചു

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലെത്തിയ വയോധിക കൈയില്‍ ഒഴിച്ചു നല്‍കിയ സാനിറ്റൈസര്‍ കുടിച്ചു.കരുനാഗപ്പള്ളി നഗരസഭയിലെ രണ്ടാം ഡിവിഷനിലെ ആലപ്പാട് എല്‍.പി സ്‌കൂളിലെബൂത്തില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.

പോളിങ് ബൂത്തിലേക്ക് കയറുന്നതിന് മുന്‍പ് അണുവിമുക്തമാക്കാനായി കൈയില്‍ ഒഴിച്ചുനല്‍കിയ സാനിറ്റൈസര്‍ ഇവര്‍ കുടിക്കുകയായിരുന്നു.ഇത് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ സംഘം ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com