റെയ്ഡിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച എഎംവിഐയുടെ കയ്യിൽനിന്ന് പിടികൂടിയത് വൻ കൈക്കൂലി പണം

പിടികൂടിയ ശേഷം നടത്തിയ പരിശോധനയിലാണ് അടി വസ്ത്രത്തിനുള്ളില്‍ നിന്നും 49000 രൂപ കണ്ടെത്തിയത്പിടികൂടിയ ശേഷം നടത്തിയ പരിശോധനയിലാണ് അടി വസ്ത്രത്തിനുള്ളില്‍ നിന്നും 49000 രൂപ കണ്ടെത്തിയത്
റെയ്ഡിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച എഎംവിഐയുടെ കയ്യിൽനിന്ന് പിടികൂടിയത് വൻ കൈക്കൂലി പണം

പാലക്കാട്: പാലക്കാട് വേലന്താവളം മോട്ടോര്‍ വാഹന ചെക്ക്പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡില്‍ കൈക്കൂലി പണം പിടിച്ചു. അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ (എഎംവിഐ) വി കെ ഷംസിറില്‍ നിന്നാണ് 51150 രൂപ പിടികൂടിയത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇയാളെ പിടികൂടിയത്.

വിജിലന്‍സ് ഡിവൈഎസ്പി എസ് ഷംഷുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് എത്തിയതോടെ എഎംവിഐ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. പിന്നീട്, ഇയാളെ പിടികൂടിയ ശേഷം നടത്തിയ പരിശോധനയിലാണ് അടി വസ്ത്രത്തിനുള്ളില്‍ നിന്നും 49000 രൂപ കണ്ടെത്തിയത്. സെല്ലോ ടേപ്പില്‍ പൊതിഞ്ഞായിരുന്നു പണം ഒളിപ്പിച്ചത്. അന്യസംസ്ഥാന വാഹനങ്ങളില്‍ നിന്നും കൈക്കൂലി വാങ്ങിയ പണമെന്നാണ് വിജിലസ് അറിയിക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com