തിരഞ്ഞെടുപ്പ്അമേരിക്കയിലാണെങ്കിലും, ട്രംപിന് പിന്തുണച്ച് കൊച്ചിയിലും ബോർഡുണ്ട്

കൊച്ചിയിലെ എം ജി റോഡിലാണ് കാഴ്ച.
തിരഞ്ഞെടുപ്പ്അമേരിക്കയിലാണെങ്കിലും, ട്രംപിന് പിന്തുണച്ച് കൊച്ചിയിലും ബോർഡുണ്ട്

കൊച്ചി :അമേരിക്കൻ തിരഞ്ഞെടുപ്പ്അടുക്കുകയാണ്. വാശിയേറിയ തിരഞ്ഞെടുപ്പിന് അമേരിക്ക പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി മൈക്ക് പെന്‍സിനും പിന്തുണ അര്‍പ്പിച്ച് കൊച്ചിയില് ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. കൊച്ചിയിലെ എം ജി റോഡിലാണ് ഇൗ കാഴ്ച.

തിരഞ്ഞെടുപ്പില്‍ മലയാളികളുടെ അനുഗ്രഹം മുഴുവന്‍ സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കാനാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച കാസ എന്ന സംഘടന പറയുന്നത്. പല പ്രസിഡന്റുമാരും അമേരിക്ക ഭരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയെ പ്രോത്സാഹിപ്പിച്ച പ്രസിഡന്റ് ട്രംപാണ്. രാജ്യത്തിന് വിശ്വസിക്കാവുന്ന പ്രസിഡന്റാണ് ട്രംപെന്നും ഇവര്‍ പറയുന്നു.

Related Stories

Anweshanam
www.anweshanam.com