പൊലീസ് ആക്ടിന്റെ ഭേദഗതി; അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യം; കെ സുരേന്ദ്രന്‍

ഭേദഗതി അഭിപ്രായ സ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ആരോപണങ്ങളില്‍ നിന്ന് രക്ഷ നേടാനാണ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് ആക്ടിന്റെ ഭേദഗതി; അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യം; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആക്ടിന്റെ ഭേദഗതി അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഭേദഗതി അഭിപ്രായ സ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ആരോപണങ്ങളില്‍ നിന്ന് രക്ഷ നേടാനാണ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

സമൂഹ മാധ്യമങ്ങളോടൊപ്പം മുഖ്യധാര മാധ്യമങ്ങളെും കൂച്ചു വിലങ്ങിടാനുള്ള മുഖ്യമന്ത്രിയുടെ നീക്കമാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. അതേസമയം, നിയമഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമാണെന്ന് വിജ്ഞാപനം പുറത്തിറങ്ങി. ഭേദഗതിയില്‍ സൈബര്‍ മാധ്യമം എന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല. ഇതോടെ ഏത് തരം വിനിമയോപാധിയിലൂടെയുള്ള വ്യാജപ്രചാരണവും കുറ്റകരമാവും. എന്നാല്‍ പൊലീസ് ആക്ട് ഭേദഗതിയില്‍ ആശങ്ക വേണ്ടെന്നും, പോരായ്മ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

Related Stories

Anweshanam
www.anweshanam.com