
ആലപ്പുഴ: എ.എം. ആരിഫ് എംപിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് എംപിയെ വണ്ടാനം ടിഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എംപിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.
ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് 7-ാം തിയതി വരെ എംപി പങ്കെടുക്കാനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി എംപിയുടെ ഓഫിസിൽ നിന്ന് അറിയിച്ചു.