തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനത്തിനുള്ളില്‍ വീണു; അല്‍ഫോന്‍സ്​ കണ്ണന്താനത്തിന് പരിക്ക്

മണിമലയില്‍ സ്വീകരണത്തില്‍ പ്രവര്‍ത്തകര്‍ ഹാരമണിയിക്കുന്നതിനിടെ കണ്ണന്താനം വീഴുകയായിരുന്നു
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനത്തിനുള്ളില്‍ വീണു; അല്‍ഫോന്‍സ്​ കണ്ണന്താനത്തിന് പരിക്ക്

കോട്ടയം: എൻഡിഎ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനത്തിന് പ്രചാരണത്തിനിടെ വീണ് പരിക്കേറ്റു. വീഴ്‌ചയിൽ അദ്ദേഹത്തിന്റെ വാരിയെല്ലിനാണ് ക്ഷതമേറ്റത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മണിമലയില്‍ സ്വീകരണത്തില്‍ പ്രവര്‍ത്തകര്‍ ഹാരമണിയിക്കുന്നതിനിടെ കണ്ണന്താനം വീഴുകയായിരുന്നു. വാഹനത്തിലെ ഫ്ലക്‌സ് ബോര്‍ഡ് മറിഞ്ഞുവീണു. ഇതിനിടെ കണ്ണന്താനത്തി​െന്‍റ നെഞ്ച് വാഹനത്തി​െന്‍റ അരികിലുള്ള കമ്ബിയില്‍ ഇടിക്കുകയായിരുന്നു.

തുടര്‍ന്ന്​ പൊന്‍കുന്നം അരവിന്ദ ആശുപത്രിയില്‍ ചികിത്സ തേടി. വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. എന്നാൽ പ്രചാരണം തുടരുമെന്ന് കണ്ണന്താനം വ്യക്തമാക്കി.

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലാണ് അദ്ദേഹം ജനവിധി തേടുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com