സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്
Kerala

സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതിനെ കുറിച്ച് യോഗത്തില്‍ ആലോചനയുണ്ടാകും.

News Desk

News Desk

തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. രാവിലെ പത്തു മണിക്ക് ഓണ്‍ലൈന്‍ ആയാണ് യോഗം. തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതിനെ കുറിച്ചും യോഗത്തില്‍ ആലോചനയുണ്ടാകും.

കോവി‍ഡ് സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവച്ചാല്‍ മാത്രം നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാനുളള നീക്കത്തെ പിന്തുണയ്ക്കാം എന്നാണ് യുഡിഎഫ് നിലപാട്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് നിശ്ചയിച്ച സമയത്തു തന്നെ നടത്തണം എന്ന നിലപാടിലാണ് ഇടതുമുന്നണിയിലെ ഭൂരിഭാഗം കക്ഷികളും ബിജെപിയും.

ഈ സാഹചര്യത്തില്‍ എല്ലാവര്‍ക്കും യോജിക്കാവുന്ന സമവായ ഫോര്‍മുലയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. പുതിയ തദ്ദേശ ഭരണസമിതികള്‍ ജനുവരിയില്‍ നിലവില്‍ വരും വിധമുളള പുനക്രമീകരണത്തെ കുറിച്ചാണ് സര്‍ക്കാരിന്‍റെ ആലോചന.

Anweshanam
www.anweshanam.com