ശബരിമലയില്‍ എല്ലാ അയ്യപ്പഭക്തരെയും പ്രവേശിപ്പിക്കണം: ഹൈക്കോടതി വിധി ഇന്ന്

നിലവില്‍ ദിനംപ്രതി 2000 പേരെ മാത്രമാണ് ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത്.
ശബരിമലയില്‍ എല്ലാ അയ്യപ്പഭക്തരെയും പ്രവേശിപ്പിക്കണം: ഹൈക്കോടതി വിധി ഇന്ന്

പമ്പ: കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുള്ള എല്ലാ അയ്യപ്പഭക്തരെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും കോണ്‍ഗ്രസ് നേതാവുമായ അജയ് തറയില്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി പറയുക.

നിലവില്‍ ദിനംപ്രതി 2000 പേരെ മാത്രമാണ് ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത്. വന്‍കിട ഷോപ്പിംഗ് മാളുകളിലുള്‍പ്പെടെ എത്താവുന്ന ആളുകളുടെ എണ്ണത്തിലുള്ള നിയന്ത്രണം എടുത്തു കളഞ്ഞിട്ടും ശബരിമലയില്‍ മാത്രം നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത് എന്തിനെന്ന് ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു. ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തിയതുവഴി ദേവസ്വം ബോര്‍ഡിനുണ്ടാകുന്ന വന്‍ വരുമാന നഷ്ടം ബോര്‍ഡിന് കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളുടെ നിത്യവൃത്തിയെപ്പോലും ബാധിക്കുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com