കോവിഡ് നികുതി പിൻവലിച്ചു ;മാഹിയിൽ ഇനി പഴയ വിലയ്ക്ക് മദ്യം

കേരളത്തിലും മാഹിയിലും ഒരേപോലെ ലഭിക്കുന്ന 154 -ഇനം മദ്യത്തിന് നൂറ് ശതമാനം നികുതിയാണ് ഏർപ്പെടുത്തിയിരുന്നത് .
കോവിഡ്  നികുതി പിൻവലിച്ചു ;മാഹിയിൽ ഇനി പഴയ വിലയ്ക്ക് മദ്യം

മയ്യഴി :പുതുച്ചേരി സംസ്ഥാനത്ത് മദ്യത്തിന് ഏർപ്പെടുത്തിയ നികുതി പിൻവലിച്ചതോടെ മാഹിയിൽ മുൻപ് ഉണ്ടായിരുന്ന വിലയ്ക്ക് മദ്യം ലഭിക്കും .കേരളത്തിലും മാഹിയിലും ഒരേപോലെ ലഭിക്കുന്ന 154 -ഇനം മദ്യത്തിന് നൂറ് ശതമാനം നികുതിയാണ് ഏർപ്പെടുത്തിയിരുന്നത് .

ഈ ബ്രാൻഡുകൾക്ക് കേരളത്തിലെ അതെ വില്പന വിലയായിരുന്നു മാഹിയിലും .920 ബ്രാൻഡുകളിലുള്ള മദ്യമാണ് പുതുച്ചേരി സംസ്ഥാനത്ത് വില്പനയ്ക്ക് ഉള്ളത് .

കേരളത്തിൽ ലഭിക്കാത്ത ബ്രാൻഡുകൾക്ക് നിലവിലുള്ള മാഹിയുടെ വിലയോടൊപ്പം 30 % കോവിഡ് നികുതിയാണ് ഏർപ്പെടുത്തിയിരുന്നത് .ഈ നികുതിയാണ് പിൻവലിച്ചത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com