ആലപ്പുഴയിൽ രണ്ടിടങ്ങളിൽ പോലീസുകാർക്ക് നേരെ ആക്രമണം

തിങ്കളാഴ്ച രാത്രി ആലപ്പുഴയിലെ വലിയ ചുടുകാടിന് സമീപമാണ് സംഭവം
ആലപ്പുഴയിൽ രണ്ടിടങ്ങളിൽ പോലീസുകാർക്ക് നേരെ ആക്രമണം

ആലപ്പുഴ: ജില്ലയിലെ രണ്ടിടങ്ങളിൽ പൊലീസുകാർക്ക് നേരെ പ്രതികളുടെ ആക്രമണം. സൗത്ത് സ്റ്റേഷനിലെ സജീഷിനും കുത്തിയതോട് സ്റ്റേഷനിലെ വിജേഷിനുമാണ് പരിക്കേറ്റത്. ഇവരിൽ സജീഷിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും വിജേഷിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉന്തിലും തള്ളിലും സൗത്ത് സി.ഐ അടക്കം പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി ആലപ്പുഴയിലെ വലിയ ചുടുകാടിന് സമീപമാണ് സംഭവം. വെട്ട് കേസിലെ പ്രതിയായ കബിൽ ഷാജിയെ പിടികൂടാൻ സൗത്ത് സി.ഐയുടെ നേതൃത്വത്തിൽ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം നടന്നത്. കബിൽ ഷാജിയും ലിനോയിയും പൊലീസുകാർക്ക് നേരെ വടിവാൾ വീശിയപ്പോഴാണ് സജീഷിന് വെട്ടേറ്റത്. സജീഷിന്‍റെ കൈപ്പത്തികൾക്കാണ് പരിക്കേറ്റത്.

കോടംതുരുത്തിൽ വാക്കുതർക്കവും അടിപിടിയും പരിഹരിക്കാൻ എത്തിയപ്പോഴാണ് കുത്തിയതോട് സ്റ്റേഷനിലെ പൊലീസുകാരൻ വിജേഷിന് കുത്തേറ്റത്. അടിപിടി നടത്തിയതിൽ ഒരാൾ കത്തി കൊണ്ട് വിജേഷിനെ കുത്തുകയായിരുന്നു. നെഞ്ചിലാണ് വിജേഷിന് കുത്തേറ്റത്. ഇയാളെ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല.

Related Stories

Anweshanam അന്വേഷണം
www.anweshanam.com