ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു രണ്ടു യുവാക്കള്‍ മരിച്ചു
Kerala

ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു രണ്ടു യുവാക്കള്‍ മരിച്ചു

ഹരിപ്പാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി എതിരെ വന്ന ഇവരുടെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു

By News Desk

Published on :

ആലപ്പുഴ: തോട്ടപ്പള്ളിയില്‍ ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു രണ്ടു യുവാക്കള്‍ മരിച്ചു. തോട്ടപ്പള്ളി സ്വദേശികളായ യദുകൃഷ്ണന്‍ (24 ), അപ്പു (23) എന്നിവരാണ് മരിച്ചത്. അർദ്ധരാത്രി ഒരു മണിയോടെയാണ് അപകടം നടന്നത്.

ഹരിപ്പാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി എതിരെ വന്ന ഇവരുടെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിക്കുകയായിരുന്നു

ഇരുവരുടെയും മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഐസ് പ്ലാന്റ് ജീവനക്കാരായിരുന്നു മരിച്ച യദുകൃഷ്‌ണനും അപ്പുവും.

Anweshanam
www.anweshanam.com