കുട്ടനാട്ടിൽ വാഹനാപകടം: രണ്ട് യുവാക്കൾ മരിച്ചു

കുട്ടനാട്ടിൽ വാഹനാപകടം: രണ്ട് യുവാക്കൾ മരിച്ചു

ആലപ്പുഴ: കുട്ടനാട് നാരകത്തറയിൽ രണ്ട് വ്യത്യസ്ത അപകടങ്ങളിലായി രണ്ട് മരണവും മൂന്ന് പേർക്ക് ഗുരുതര പരിക്കുമേറ്റു. കാവാലം സ്വദേശി അജിത്, അരവിന്ദ് എന്നീ യുവാക്കളാണ് മരിച്ചത്. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.

അതേസമയം ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ മറ്റൊരു അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com