ആലപ്പുഴയിൽ മടവീഴ്‌ച്ച; സി.എസ്.ഐ ചാപ്പൽ പൂർണമായും തകർന്നു
Kerala

ആലപ്പുഴയിൽ മടവീഴ്‌ച്ച; സി.എസ്.ഐ ചാപ്പൽ പൂർണമായും തകർന്നു

പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്ന് പുലര്‍ച്ചെയാണ് പള്ളി തകർന്നുവീണത്

News Desk

News Desk

ആലപ്പുഴ: ആലപ്പുഴ ചുങ്കം കരുവേലി പാടശേഖരത്തിൽ മടവീഴ്‌ച്ച. മടവീഴ്‌ച്ചയെ തുടർന്ന് പ്രദേശത്തെ സി.എസ്.ഐ ചാപ്പൽ പൂർണമായും തകർന്നുവീണു. പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്ന് പുലര്‍ച്ചെയാണ് പള്ളി തകർന്നുവീണത്.

രണ്ട് പാടശേഖരങ്ങള്‍ക്ക് നടുവിലായിരുന്നു സെന്‍റ് പോള്‍സ് സി.എസ്.ഐ ദേവാലയം. ആദ്യം വെള്ളം പള്ളിക്കകത്ത് കയറുകയും പിന്നാലെ പള്ളി തകര്‍ന്നു വീഴുകയുമായിരുന്നു. പ്രദേശത്ത് മടവീഴ്‌ച്ചയുണ്ടാകുമെന്ന് ജാഗ്രതാ നിര്‍ദേശമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലും മടവീഴ്‌ച്ചയുണ്ടായിരുന്നു. നിരവധി പേരെ ഇതിനകം മാറ്റിത്താമസിപ്പിച്ചു. മാടവീഴ്ചയെ തുടർന്ന് പ്രദേശത്തെ ഏക്കർ കണക്കിന് കൃഷി നശിച്ചിട്ടുണ്ട്.

Anweshanam
www.anweshanam.com