ആ​ല​പ്പു​ഴ ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​നം; ഒ​ഴി​വാ​ക്കി​യ​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി കേ​ന്ദ്രം

മ​ന്ത്രി​മാ​രാ​യ തോ​മ​സ് ഐ​സ​ക്ക്, പി. ​തി​ലോ​ത്ത​മ​ന്‍, എം​പി​മാ​രാ​യ എ.​എം.​ആ​രി​ഫ്, കെ.​സി.​വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​രെ​യാ​ണ് പു​തിയ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്
ആ​ല​പ്പു​ഴ ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​നം; ഒ​ഴി​വാ​ക്കി​യ​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: ആ​ല​പ്പു​ഴ ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ അ​റി​യി​പ്പ്. മ​ന്ത്രി​മാ​രാ​യ തോ​മ​സ് ഐ​സ​ക്ക്, പി. ​തി​ലോ​ത്ത​മ​ന്‍, എം​പി​മാ​രാ​യ എ.​എം.​ആ​രി​ഫ്, കെ.​സി.​വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​രെ​യാ​ണ് പു​തു​താ​യി പു​റ​ത്തി​റ​ക്കി​യ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് വേ​ണ്ടി പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി അ​യ​ച്ച ക​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് മ​ന്ത്രി​മാ​രേ​യും എം​പി​മാ​രേ​യും ഉ​ള്‍​പ്പെ​ടു​ത്തി കൊ​ണ്ടു​ള്ള അ​റി​യി​പ്പ് ല​ഭി​ച്ച​ത്.

നേരത്തെ, കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഓഫീസില്‍ നിന്നയച്ച പട്ടികയിലാണ് മന്ത്രിമാരേയും എം.പിമാരേയും ഒഴിവാക്കിയത്. പകരം കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രിയെയും കേന്ദ്രസഹമന്ത്രി വി.മുരളീധരനെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് പട്ടികയില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് സംസ്ഥാനം കത്തയച്ചു.

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന്റെ സംഘാടകരായി വരുന്നത് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയവും ദേശീയപാത അതോറിറ്റിയുമാണ്. സംസ്ഥാനത്തിന് തങ്ങളുടെ നിര്‍ദേശം സമര്‍പ്പിക്കാന്‍ മാത്രമേ സാധിക്കൂ.

വ്യാ​ഴാ​ഴ്ച​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ഗ​രി​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ചേ​ര്‍​ന്ന് ബൈ​പ്പാ​സ് നാ​ടി​ന്‌ സ​മ​ര്‍​പ്പി​ക്കു​ന്ന​ത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com