ആലപ്പുഴ ആകാശവാണി നിലയം പ്രക്ഷേപണം അവസാനിപ്പിച്ചു

ഇവിടെ കിട്ടിക്കൊണ്ടിരുന്ന മലയാളം പ്രക്ഷേപണം നിലയ്ക്കും
ആലപ്പുഴ ആകാശവാണി നിലയം പ്രക്ഷേപണം അവസാനിപ്പിച്ചു

ആലപ്പുഴ: ആകാശവാണി ആലപ്പുഴ നിലയത്തില്‍ നിന്നുള്ള മീഡിയം വേവ് പ്രക്ഷേപണം അവസാനിപ്പിച്ചു.

ഇവിടെഉപയോഗിച്ചുകൊണ്ടിരുന്ന 200 കിലോവാട്ട് പ്രസരണിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും, പ്രവര്‍ത്തനക്ഷമമായ യന്ത്രസാമഗ്രികള്‍ മറ്റ് ആകാശവാണി കേന്ദ്രങ്ങളിലേക്ക് മാറ്റാനുമാണ് പ്രസാര്‍ഭാരതി ഡയറക്ടര്‍ ജനറലിന്റെ ഉത്തരവ്.


ഇതുവരെ ലക്ഷദ്വീപിലെ കവരത്തി മുതല്‍ തമിഴ്നാട്ടിലെ തിരുനല്‍വേലിവരേയും, തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരേയുമാണ് ആലപ്പുഴ ആകാശവാണി നിലയത്തിലെ സംപ്രേഷണ പരിധി.


കൂടാതെ, ആലപ്പുഴ, കൊല്ലം, എറണാകുളം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ തിരുവനന്തപുരം ആകാശവാണി നിലയത്തിന്റെ പരിപാടികള്‍ കേള്‍പ്പിച്ചതും ആലപ്പുഴയിലെ ട്രാന്‍സ്മിറ്റര്‍ ആയിരുന്നു. തിരുവനന്തപുരം സ്റ്റേഷന്റെ റിലേ സ്റ്റേഷനുമായിരുന്നു ആലപ്പുഴ.

എന്നാല്‍ മാറ്റത്തോടെ ഇവിടെ കിട്ടിക്കൊണ്ടിരുന്ന മലയാളം പ്രക്ഷേപണം നിലയ്ക്കും. പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ ആലപ്പുഴയില്‍ ശേഷിക്കുന്ന എഫ്എം ട്രാന്‍സ്മിറ്റര്‍ വഴി ആറ് കിലോമീറ്റര്‍ പരിധിയില്‍ ഉള്ളവര്‍ക്ക് മാത്രമേ ഇനി ഇവിടെ ആകാശവാണി പരിപാടി കേള്‍ക്കാനാവു.


ആലപ്പുഴ ട്രാന്‍സ്മിറ്റര്‍ ഒഴിവാക്കുന്നതിലെ കാരണം ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.

Related Stories

Anweshanam
www.anweshanam.com