'അക്ഷയ കേരളം' രാജ്യത്തെ മികച്ച പൊതുജനാരോഗ്യ പദ്ധതി; കേ​ര​ള​ത്തി​ന് വീ​ണ്ടും ദേ​ശീ​യ അം​ഗീ​കാ​രം

രാ​ജ്യ​ത്തെ മി​ക​ച്ച മാ​തൃ​കാ പൊ​തു​ജ​നാ​രോ​ഗ്യ പ​ദ്ധ​തി​യാ​യി സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക്ഷ​യ​രോ​ഗ നി​വാ​ര​ണ പ​ദ്ധ​തി​യാ​യ 'അ​ക്ഷ​യ കേ​ര​ളം' തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു
'അക്ഷയ കേരളം' രാജ്യത്തെ മികച്ച പൊതുജനാരോഗ്യ പദ്ധതി; കേ​ര​ള​ത്തി​ന് വീ​ണ്ടും ദേ​ശീ​യ അം​ഗീ​കാ​രം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് വീ​ണ്ടും ദേ​ശീ​യ അം​ഗീ​കാ​രം. രാ​ജ്യ​ത്തെ മി​ക​ച്ച മാ​തൃ​കാ പൊ​തു​ജ​നാ​രോ​ഗ്യ പ​ദ്ധ​തി​യാ​യി സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക്ഷ​യ​രോ​ഗ നി​വാ​ര​ണ പ​ദ്ധ​തി​യാ​യ 'അ​ക്ഷ​യ കേ​ര​ളം' തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ ഘ​ട്ട​ത്തി​ലും ക്ഷ​യ​രോ​ഗ നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​തി​നും, ക്ഷ​യ​രോ​ഗ സേ​വ​ന​ങ്ങ​ള്‍ അ​ര്‍​ഹ​രാ​യ​വ​രു​ടെ വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു ന​ല്‍​കി​യ​തും പ​രി​ഗ​ണി​ച്ചാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ വ​കു​പ്പ് സം​സ്ഥാ​ന​ത്തെ അ​ക്ഷ​യ കേ​ര​ള​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കേ​ര​ളം ന​ട​ത്തി​യ ക്ഷ​യ​രോ​ഗ പ​ര്യ​വേ​ഷ​ണ​വും മാ​തൃ​ക​യാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തെ​ര​ഞ്ഞെ​ടു​ത്തു.

"എ​ന്‍റെ ക്ഷ​യ​രോ​ഗ​മു​ക്ത കേ​ര​ളം' എ​ന്ന പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ട​മാ​യാ​ണ് അ​ക്ഷ​യ കേ​ര​ളം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക്ഷ​യ​രോ​ഗ സാ​ധ്യ​ത അ​ധി​ക​മു​ള്ള 66,1470 പേ​രെ ഭ​വ​ന സ​ന്ദ​ര്‍​ശ​ന​ത്തി​ലൂ​ടെ സ്‌​ക്രീ​ന്‍ ചെ​യ്യു​ക​യും രോ​ഗ​ല​ക്ഷ​ണ​മു​ള്ള 37,685 പേ​രെ ടെ​സ്റ്റ് ചെ​യ്യു​ക​യും 802 കേ​സു​ക​ള്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ക്ഷ​യ​രോ​ഗം ക​ണ്ടെ​ത്തി​യ എ​ല്ലാ​വ​ര്‍​ക്കും ചി​കി​ത്സ​യും പൊ​തു​ജ​നാ​രോ​ഗ്യ സേ​വ​ന​ങ്ങ​ളും സൗ​ജ​ന്യ​മാ​യി വീ​ടു​ക​ളി​ലെ​ത്തി​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പി​ന് ക​ഴി​ഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com