തമിഴ്നാട്ടിൽ കേസുകൾ കൂടുന്നത് വെല്ലുവിളിയാകുന്നു: എ.കെ ബാലന്‍ 
Kerala

തമിഴ്നാട്ടിൽ കേസുകൾ കൂടുന്നത് വെല്ലുവിളിയാകുന്നു: എ.കെ ബാലന്‍ 

പാലക്കാട് ജില്ല അപകടമേഖലയിൽ കൂടിയാണ് കടന്നു പോകുന്നത്. ഏത് സമയത്തും നിയന്ത്രണങ്ങളില്‍ നിന്നും വഴുതിപോകാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.

Harishma Vatakkinakath

പാലക്കാട്: തമിഴ്നാട്ടിൽ കോവിഡ് കേസുകൾ കൂടുന്നത് സംസ്ഥാനത്തിന് വെല്ലുവിളിയാകുമെന്ന് മന്ത്രി എ.കെ ബാലന്‍. പാലക്കാട് ജില്ലയില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

പാലക്കാട് ജില്ല അപകടമേഖലയിൽ കൂടിയാണ് കടന്നു പോകുന്നത്. ഏത് സമയത്തും നിയന്ത്രണങ്ങളില്‍ നിന്നും വഴുതിപോകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ജില്ലയില്‍ കോവ‍ിഡ് പരിശോധന സംവിധാനങ്ങൾ നിലവിൽ കാര്യക്ഷമമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ് ഒപി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഐ.സി.എം.ആര്‍ അനുമതി കിട്ടുന്ന മുറയ്ക്ക് മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയാക്കി മാറ്റും. കൂടുതൽ കേസുകൾ പോസിറ്റീവ് ആയാൽ പാലക്കാട് ജില്ലാ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സ സൗകര്യങ്ങള്‍ സജ്ജമാണ്. ആരോഗ്യമേഖലയിലെ ജീവനക്കാരുടെ കുറവ് വലിയ പ്രശ്നമാണെന്നും മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ ജീവനക്കാരെ ഉടൻ തന്നെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Anweshanam
www.anweshanam.com