വാളയാർ പെൺകുട്ടികളുടെ കുടുംബവുമായി മന്ത്രി എ കെ ബാലന്‍ കൂടിക്കാഴ്ച നടത്തി

അട്ടപ്പളത്തെ വീട്ടിന് മുന്നില്‍ നടത്തിയ സത്യാഗ്രഹ സമരത്തിന് ശേഷമാണ് രണ്ടാം ഘട്ട സമരമായി മന്ത്രി ബാലന്റ വീട്ടിലേക്ക് കാല്‍നടയാത്ര തുടങ്ങിയത്
വാളയാർ പെൺകുട്ടികളുടെ കുടുംബവുമായി മന്ത്രി എ കെ ബാലന്‍ കൂടിക്കാഴ്ച നടത്തി

പാലക്കാട്: വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ കുടുംബവുമായി നിയമ മന്ത്രി എ കെ ബാലന്‍ കൂടിക്കാഴ്ച നടത്തി. കേസിലെ പ്രതികളെ വെറുതെ വിട്ട വിധി വന്ന ഒന്നാം വാര്‍ഷിക ദിനത്തിലാണ് ചതി ദിനമായി പ്രഖ്യാപിച്ച് കുടുംബം വീണ്ടും സമരത്തിനിറങ്ങിയത്.

അട്ടപ്പളത്തെ വീട്ടിന് മുന്നില്‍ നടത്തിയ സത്യാഗ്രഹ സമരത്തിന് ശേഷമാണ് രണ്ടാം ഘട്ട സമരമായി മന്ത്രി ബാലന്റ വീട്ടിലേക്ക് കാല്‍നടയാത്ര തുടങ്ങിയത്. വാളയാറില്‍ ഇപ്പോള്‍ സമരമെന്തിനെന്ന മന്ത്രി എ കെ ബാലന്റെ ചോദ്യത്തിന് നേരില്‍ കണ്ട് മറുപടി നല്‍കാനാണ് മന്ത്രിയുടെ വസതിയിലേക്ക് കാല്‍നടയാത്ര സംഘടിപ്പിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു.

കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ അട്ടപ്പളത്തെ വീട്ടില്‍ നിന്ന് തുടങ്ങിയ കാല്‍നട യാത്ര മൂന്ന് ദിവസം കൊണ്ടാണ് മന്ത്രിയുടെ പാലക്കാട്ടെ വസതിയിലേക്ക് എത്തിചേര്‍ന്നത്. വാളയാര്‍ സമരസമതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാല്‍നടയാത്രയില്‍ നിരവധി പേര്‍ അണിചേര്‍ന്നു.

Related Stories

Anweshanam
www.anweshanam.com