
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത നടത്തുന്ന ജാഥ പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ടുള്ളതാണെന്ന് മന്ത്രി എ.കെ. ബാലന്. ഈ രൂപത്തിലാണ് ജാഥ തിരുവനന്തപുരത്ത് എത്തുന്നതെങ്കില്‍ ഓരോ സ്വീകരണ യോഗങ്ങളും കോവിഡ് ക്ലസ്റ്ററുകളായി മാറുമെന്നും അതില്‍ ഒരു സംശയവും വേണ്ടെന്നും ബാലന് പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെച്ചൊല്ലിയുള്ള വിവാദം അനാവശ്യമെന്നും മന്ത്രി പ്രതികരിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനാണ് പുരസ്കാരം കൈതൊടാതെ നല്‍കിയത്. അവാര്‍ഡ് ജേതാക്കളാരും പരാതി പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ചടങ്ങിനെ വിമർശിച്ച് രംഗത്തെത്തിയ നിർമാതാവ് ജി സുരേഷ് കുമാറിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്മാന് കമലും രംഗത്തെത്തിയിരുന്നു.
പാണക്കാട് തങ്ങള്‍ക്കെതിരെ സിപിഎം നേതാക്കള്‍ ഒന്നും പറഞ്ഞിട്ടില്ല. പിണറായിക്ക് മതന്യൂന പക്ഷങ്ങള്ക്കിടയിലുള്ള സ്വാധീനത്തില്‍ വിളറിപൂണ്ടാണ് ചില പ്രചരണങ്ങള്‍ നടത്തുന്നത്. ലീഗിനേക്കാള്‍ സ്വാധീനം പിണറായിക്കാണ് മതന്യൂനപക്ഷങ്ങളിലുള്ള സ്വാധീനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.