കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള സ്ക്രീനിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുളള സ്ക്രീനിംഗ് കമ്മിറ്റിയായി. എച്ച്.കെ. പാട്ടീലാണ് ഒന്‍പതംഗ കമ്മിറ്റിയുടെ ചെയര്മാന്. മുല്ലപ്പളളി രാമചന്ദ്രന്, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരും കമ്മിറ്റിയിലുണ്ട്.
കര്‍ണാടക മുന്മന്ത്രിയാണ് ചെയര്മാന് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന എച്ച്.കെ. പാട്ടീല്‍. അദ്ദേഹം സിദ്ധരാമയ്യ മന്ത്രിസഭയിലെ ഗ്രാമവികസന പഞ്ചായത്ത് രാജ് മന്ത്രിയായിരുന്നു
കേരളത്തിന്റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, നിയമസഭാ കക്ഷിനേതാവ് രമേശ് ചെന്നിത്തല, തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷന്‍ ഉമ്മന്‍ ചാണ്ടി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറിമാര്‍ എന്നിവര്‍ സ്ക്രീനിങ് കമ്മിറ്റിയിലെ എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും.
തമിഴ്നാട് സ്ക്രീനിംഗ് കമ്മിറ്റിയില്‍ കൊടിക്കുന്നില്‍ സുരേഷിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.