കൃഷി ശാസ്ത്രജ്ഞന്‍ ആര്‍ ഹേലി അന്തരിച്ചു

കൃഷി വകുപ്പിന്റെ മുന്‍ ഡയറക്ടര്‍ ആയിരുന്ന ഹേലി കേരള കാര്‍ഷിക നയരൂപീകരണ സമിതി അംഗവുമായിരുന്നു.
കൃഷി ശാസ്ത്രജ്ഞന്‍ ആര്‍ ഹേലി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ ആര്‍ ഹേലി അന്തരിച്ചു. കേരളത്തില്‍ ഫാം ജേര്‍ണലിസത്തിന്റെ ഉപജ്ഞാതാവായിരുന്നു അദ്ദേഹം. കൃഷി വകുപ്പിന്റെ മുന്‍ ഡയറക്ടര്‍ ആയിരുന്ന ഹേലി കേരള കാര്‍ഷിക നയരൂപീകരണ സമിതി അംഗവുമായിരുന്നു. കൃഷിയെ ജനകീയ പ്രസ്ഥാനം ആക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ച വൃക്തിയാണ് ഹേലി.

കേരള കാര്‍ഷികന്‍ മാസികയുടെ ആദ്യകാല പത്രാധിപരില്‍ ഒരാളായിരുന്നു അദ്ദേഹം. ബാംഗ്ലൂരിലെ ഹെബ്ബാല്‍ കാര്‍ഷിക കോളേജില്‍ നിന്നും ബിരുദം നേടിയ ഹേലി, റബ്ബര്‍ ബോര്‍ഡില്‍ ജൂനിയര്‍ ഓഫീസറായും തിരുകൊച്ചി കൃഷി വകുപ്പില്‍ കൃഷി ഇന്‍സ്പെക്ടര്‍ ആയും മല്ലപ്പള്ളിയില്‍ അഗ്രിക്കള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായും ജോലി ചെയ്തിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com