എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയായി വീണ്ടും വെള്ളാപ്പള്ളി നടേശന്‍

തുടര്‍ച്ചയായ ഒന്‍പതാം തവണയാണ് വെള്ളാപ്പള്ളിയെ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്.
എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയായി വീണ്ടും വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയായി വീണ്ടും വെള്ളാപ്പള്ളി നടേശനെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായ ഒന്‍പതാം തവണയാണ് വെള്ളാപ്പള്ളിയെ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. ട്രസ്റ്റ് ചെയര്‍മാനായി ഡോ. എംഎന്‍ സോമനെയും ട്രഷററായി തുഷാര്‍ വെള്ളാപ്പള്ളിയെയും തെരഞ്ഞെടുത്തു.

അതേസമയം ചട്ടവിരുദ്ധമായി നടത്തിയ സംഘടന തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എന്‍ഡിപി സംരക്ഷണ സമിതി കൊല്ലം സബ് കോടതിയെ സമീപിച്ചു. ഈ മാസം 27ന് കോടതി കേസ് പരിഗണിക്കും

Related Stories

Anweshanam
www.anweshanam.com