വിവാദങ്ങള്‍ക്കിടയില്‍ ഭാഷാ നവോത്ഥാനവുമായി ജേക്കബ്ബ് തോമസ്!
Kerala

വിവാദങ്ങള്‍ക്കിടയില്‍ ഭാഷാ നവോത്ഥാനവുമായി ജേക്കബ്ബ് തോമസ്!

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസംഗത്തിനിടയിലെ പരാമര്‍ശങ്ങള്‍

News Desk

News Desk

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസംഗത്തിനിടയിലെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ വിവാദമാകുന്ന പശ്ചാത്തലത്തില്‍ മുന്‍ ഡിജിപി ഡോക്ടര്‍ ജേക്കബ്ബ് തോമസ്‌ ഭാഷാ നവോത്ഥാനവുമായി രംഗത്ത് വന്നിരിക്കുകയാണ്.

വിപ്ലവ വീര്യമില്ലാത്ത പദങ്ങള്‍/പേരുകള്‍ എന്ന് പറഞ്ഞുകൊണ്ട് റാണി,കൊച്ചു റാണി,തമ്പുരാട്ടി, രാജകുമാരി, റാണിപുരം,രാജാക്കാട്, എന്നിവയെ ചൂണ്ടിക്കാട്ടുന്നു. വിപ്ളവ വീര്യമുള്ള പദങ്ങള്‍/പേരുകള്‍ എന്നിവയായി പറയുന്നത് കുലംകുത്തി,ചങ്കിലെ ചൈന,നവകേരള സൃഷ്ടിക്കായി 1956 മുതല്‍...എന്നിവയാണ്.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായ പശ്ചാത്തലത്തിലാണ് ജേക്കബ്ബ് തോമസ്‌ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭാഷാ നവോത്ഥാനവുമായി രംഗത്ത് വന്നത്. മുല്ലപ്പള്ളി നിപ രാജകുമാരി,കോവിഡ് റാണി തുടങ്ങിയ പദപ്രയോഗങ്ങള്‍ നടത്തിയത് വലിയ വിവാദമായിരുന്നു.

Anweshanam
www.anweshanam.com