സെക്രട്ടേറിയറ്റില്‍ വീണ്ടും ഫാന്‍ കത്തി

ഓഫീസ് സമയം ആയതിനാൽ വൻ ദുരന്തം ഒഴിവായി.
സെക്രട്ടേറിയറ്റില്‍ വീണ്ടും ഫാന്‍ കത്തി

സെക്രട്ടേറിയറ്റിൽ വീണ്ടും തീപ്പിടുത്തം . ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ഫാൻ കത്തി. ഓഫീസ് സമയം ആയതിനാൽ വൻ ദുരന്തം ഒഴിവായി.

ഫാനുകള്‍ ഇപ്രകാരം കത്തുന്നത് സാധാരണ സംഭവമാണ് എന്നാണ് പൊതുഭരണ വകുപ്പ് നല്‍കുന്ന വിശദീകരണം. തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു ചൂടായ ഫാനിലെ പ്ലാസ്റ്റിക് ഉരുകി ഷെല്‍ഫിനു മുകളിലെ പേപ്പറില്‍ വീണു തീപിടിച്ചതായിരിക്കാനാണു സാധ്യതയെന്നാണു പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

also read സെക്രട്ടേറിയറ്റിന് സുരക്ഷ കൂട്ടാന്‍ മന്ത്രിസഭാ തീരുമാനം

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടിച്ചത് വൻ വിവാദമായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു തീപിടുത്തമുണ്ടായത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകൾ നശിപ്പിക്കാനുളള ആസൂത്രിത തീപിടുത്തമെന്ന് രാഷ്ട്രീയ ആരോപണം ഉയർന്നിരുന്നു. സംഭവം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സംഘം സംഭവത്തിൽ തീപിടിത്തത്തിന് പിന്നിൽ അട്ടിമറിയില്ലെന്ന നിഗമനത്തിലാണ് എത്തിയത്.

Related Stories

Anweshanam
www.anweshanam.com