സംസ്ഥാനത്ത് കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു
Kerala

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. ആലപ്പുഴ സ്വദേശി ക്ലീറ്റസസും അരീക്കാട് സ്വദേശി അഹമ്മദ് ഹംസയുമാണ് മരിച്ചത്.

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. ആലപ്പുഴ സ്വദേശി ക്ലീറ്റസസും അരീക്കാട് സ്വദേശി അഹമ്മദ് ഹംസയുമാണ് മരിച്ചത്. ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശിയായ ക്ലീറ്റസ് കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ പനിയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗ ബാധ സ്ഥിരീകരിച്ചത്. 82 വയസായിരുന്നു. ഇന്നലെ രാത്രിയോടെ വീട്ടില്‍ വെച്ചാണ് ക്ലീറ്റസ് മരിച്ചത്.

നല്ലളം അരീക്കാട് സ്വദേശി അഹമ്മദ് ഹംസ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. 12 ദിവസമായി ഇദ്ദേഹം ചികിത്സയില്‍ ആയിരുന്നു. 72 വയസായിരുന്നു.

Anweshanam
www.anweshanam.com