കൊല നടത്തിയ ശേഷം അക്രമികള്‍ ആദ്യം അറിയിച്ചത്​ ​ അടൂര്‍ പ്രകാശിനെ: ഇ പി ജയരാജന്‍
Kerala

കൊല നടത്തിയ ശേഷം അക്രമികള്‍ ആദ്യം അറിയിച്ചത്​ ​ അടൂര്‍ പ്രകാശിനെ: ഇ പി ജയരാജന്‍

യു.ഡി.എഫ്​ ഘടക കക്ഷികളെല്ലാം ഈ കൊലപാതകത്തില്‍ കോണ്‍​ഗ്രസ്​ നിലപാടിനൊപ്പണോ എന്ന നയം വ്യക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

News Desk

News Desk

തിരുവനന്തപുരം: വെഞ്ഞാറമൂട്​ തേമ്ബാംമൂടില്‍ ഡി.വൈ.എഫ്​.ഐ പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ ഉന്നത കോണ്‍ഗ്രസ്​ നേതാക്കള്‍ക്ക്​ പങ്കുണ്ടെന്ന്​ മന്ത്രി ഇ.പി. ജയരാജന്‍. കൊല നടത്തിയ ശേഷം അക്രമികള്‍ അക്കാര്യം ആദ്യം വിളിച്ചറിയിച്ചത്​ കോണ്‍ഗ്രസ്​ നേതാവ്​ അടൂര്‍ പ്രകാശ്​ എം.പിയെ ആണെന്നും ജയരാജന്‍ ആരോപിച്ചു.

കൊല്ല​പ്പെട്ട ഡി.വൈ.എഫ്​.ഐ പ്രവര്‍ത്തകരുടെ വീട്​ സന്ദര്‍ശിച്ച്‌​ മടങ്ങവെ മാധ്യമങ്ങളോട്​ പ്രതികരിക്കുകയായിരുന്നു മന്ത്രി. സംഭവത്തിന്​ പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്​. കോണ്‍ഗ്രസ്​ കൊലപാതകം ആസൂത്രണം ചെയ്യുകയാണ്​. കോണ്‍ഗ്രസി​െന്‍റ ചരിത്രം അതാണെന്നും മന്ത്രി പറഞ്ഞു. യു.ഡി.എഫ്​ ഘടക കക്ഷികളെല്ലാം ഈ കൊലപാതകത്തില്‍ കോണ്‍​ഗ്രസ്​ നിലപാടിനൊപ്പണോ എന്ന നയം വ്യക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലക്ഷ്യം നിര്‍വഹിച്ചു എന്ന സന്ദേശമാണ്​​ അക്രമികള്‍ അടൂര്‍ പ്രകാശിന്​ കൈമാറിയതെന്നാണ്​ പുറത്തു വന്ന വിവരം. ഇത്​ ഞെട്ടിക്കുന്നതാണ്​. ഇതാണോ കോണ്‍ഗ്രസ്​ കൈകാര്യം ചെയ്യുന്ന രാഷ്​ട്രീയമെന്നും ഇ.പി. ജയരാജന്‍ ചോദിച്ചു. ഈ സംഭവത്തില്‍ സമഗ്ര അ​േന്വഷണം ആവശ്യമാണ്​. എല്ലാ ജില്ലകളിലും ഇത്തരം കൊലപാതക സംഘങ്ങളെ ഉണ്ടാക്കിയിട്ടു​ണ്ട്​. ക്രിമിനലുകളെ സംഘടിപ്പിക്കുന്നത്​ കോണ്‍ഗ്രസ്​ ശീലിച്ച കാര്യമാണ്​​. ആറുപേരെ പാര്‍ട്ടി ഓഫിസിനകത്ത്​ തീയിട്ട്​ ചുട്ടുകൊന്നവരാണ് കോണ്‍ഗ്രസുകാരെന്നും അതില്‍ അവര്‍ക്ക്​ ഒരു മനപ്രയാസവും ഉണ്ടായിട്ടില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

തിരുവോണ നാളില്‍ രണ്ട്​ ചെറുപ്പക്കാരെ വെട്ടിക്കൊന്നിട്ട്​ അതിനെ ന്യായീകരിക്കാനും അക്രമികളെ സംരക്ഷിക്കാനുമാണ്​ പ്രതിപക്ഷ നേതാവ്​ രംഗത്തു വന്നത്​. രാജ്യത്ത്​ സമാധാനം ഉണ്ടാക്കുന്നതല്ല ഈ നിലപാട്​. കേരളത്തിലെ ജനങ്ങള്‍ ഇത്​ തിരിച്ചറിയണം. കൊലപാതക രാഷ്​ട്രീയത്തെ അവസാനിപ്പിക്കാന്‍ ജനങ്ങളുടെ പ്രതികരണം ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Anweshanam
www.anweshanam.com